11:57pm 16 June 2026
NEWS
‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ ഹിറ്റ്; ആദ്യദിവസം യാത്ര ചെയ്തത് ഇരട്ടിയോളം സ്ത്രീകൾ
16/06/2026  09:15 AM IST
nila
‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ ഹിറ്റ്; ആദ്യദിവസം യാത്ര ചെയ്തത് ഇരട്ടിയോളം സ്ത്രീകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ആദ്യ ദിനം തന്നെ വൻ ജനപിന്തുണ. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിച്ച പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ 13 ലക്ഷത്തിലധികം പേർ സേവനം പ്രയോജനപ്പെടുത്തി.

കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം ഇരട്ടിയോളം വർധനയാണ് രേഖപ്പെടുത്തിയത്. മുൻ തിങ്കളാഴ്ച 7,34,693 സ്ത്രീകളാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ പദ്ധതി ആരംഭിച്ച ഇന്നലെ ഈ എണ്ണം 13,29,938 ആയി ഉയർന്നു. അതായത് 5,95,245 അധിക സ്ത്രീകളാണ് കെഎസ്ആർടിസി ഓർഡിനറി ബസുകൾ ആശ്രയിച്ചത്.

സ്ത്രീ യാത്രികരുടെ ഈ വർധന കെഎസ്ആർടിസിക്കും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ ദിനത്തിൽ മാത്രം സ്ത്രീകളുടെ ടിക്കറ്റ് ഇനത്തിൽ 2.20 കോടി രൂപയിലേറെയാണ് കണക്കാക്കുന്നത്. പദ്ധതിയുടെ വിജയകരമായ തുടക്കം വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം കൂടുതൽ ഉയരാൻ ഇടയാക്കുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു. ഡബിൾ ബെൽ മുഴക്കിയാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റിലൂടെ സൗജന്യ യാത്ര ലഭ്യമാകുന്ന പുതിയ അധ്യായത്തിന് തുടക്കമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img